Posts

ചന്തം പേറുന്ന ചീനവലക്കാഴ്ചകള്‍

Image
ചന്തം പേറുന്ന ചീനവലക്കാഴ്ചകള്‍ ബിജോ സില്‍വേരി മലയാളിയ്ക്ക് ചീനവലകള്‍ കൗതുക കാഴ്ചയല്ല. കൊച്ചിക്കാര്‍ക്ക് തീരെയല്ല. കേരളത്തില്‍ പലയിടത്തും കായലിലും പുഴയിലും ചീനവലകളുണ്ട്. ചീനവലകള്‍ കൊച്ചിയുടെ കൊടിയടയാളമായാണ് പൊതുവേ അറിയപ്പെടുന്നത്. പ്രത്യേകിച്ച് ഫോര്‍ട്ടുകൊച്ചി വാസ്‌കോഡ ഗാമ സ്‌ക്വയറിനു സമീപത്തുള്ള കടപ്പുറത്തെ ചീനവലകള്‍. ഏറെ ടൂറിസ്റ്റുകളെ ഈ ചീനവലകള്‍ ആകര്‍ഷിക്കുന്നുണ്ട്. ഒരേ വരിയില്‍ വൈപ്പിന്‍ കരയെ അഭിമുഖീകരിച്ചു നില്‍ക്കുന്നു ഈ വലകള്‍. അസാധാരണമായ ഒരു മത്സ്യബന്ധന രീതിയാണിതെന്ന് നിരീക്ഷിച്ചാല്‍ ബോധ്യമാകും. ചിലന്തിവലയുടെ ഏകദേശ രൂപമുള്ള ഒരു വലിയ ചൂണ്ട എന്നിതിനെ വിശേഷിപ്പിക്കാം. കരയില്‍ നിന്നാണ് ചീനവലയുടെ പുറപ്പാട്. ഭൂതലത്തില്‍ നിന്ന് സമാന്തരമായി കായയിലേക്ക് നീണ്ടു നില്‍ക്കുന്ന മുളയിലും തേക്കിലുമാണ് വല ഉറപ്പിച്ചിരിക്കുന്നത്. വല കായലിലേക്കു താഴ്ത്താനായി വലിയ കല്ലുകള്‍ കരഭാഗത്ത് കെട്ടിയുറപ്പിച്ചിരിക്കുന്നു. ചീനവലകള്‍ക്ക് ഏകദേശം പത്തു മീറ്റര്‍ ഉയരം വരും. ജലത്തിനു മുകളില്‍ ഇരുപത് മീറ്ററോളം വ്യാപിച്ചിരിക്കുന്നു വലകള്‍. ചീനവലയുടെ വലുപ്പമനുസരിച്ച് നാലു മുതല്‍ എട്ടുപേര്‍ വരെ വരുന്ന സംഘമാണ് ചീനവലകള്‍ ...
Image
  ഓണമില്ലാത്ത കുത്താമ്പിള്ളി കൊച്ചി രാജാക്കന്മാരെ പുടവ അണിയിക്കാനായി അഞ്ചു നൂറ്റാണ്ടു മുമ്പാണ് മൈസൂരില്‍ നിന്ന് ദേവാംഗ സമുദായത്തില്‍ പെട്ട ഈ നെയ്ത്തുകാരെ കേരളക്കരയില്‍ കുടിയിരുത്തിയതെന്ന് ഐതിഹ്യം. വീടുകളിലും ഗ്രാമത്തിലും ഇവര്‍ ഉപയോഗിക്കുന്ന കന്നട ഭാഷ അവരുടെ വേരുകളുടെ തെളിവാണ്. തര്‍ക്കങ്ങളില്‍ ഇപ്പോഴും അവസാനവാക്ക് നാട്ടുകൂട്ടത്തിന്റേതാണ്.  ബിജോ സില്‍വേരി ചെറിയ ഇടവഴികള്‍, ഓടുമേഞ്ഞ പഴയ വീടുകള്‍, അരിപ്പൊടി കോലമിട്ട ഈ വീടുകളുടെ മുറ്റങ്ങള്‍ പിന്നിടുമ്പോള്‍ തറിയുടെ താളം കേള്‍ക്കാം. ആധുനികത ഇപ്പോഴും കടന്നുവരാന്‍ മടിച്ചു നില്‍ക്കുന്ന ഈ ഗ്രാമത്തിന്റെ ഓരത്തിലൂടെ ഭാരതപ്പുഴ ഒഴുകുന്നു. കുത്താമ്പുള്ളിക്കാര്‍ ഈ കൈവഴിയെ ഗായത്രിപ്പുഴയെന്നാണ് വിളിക്കാറ്. പാലക്കാടിന്റേയും തൃശൂരിന്റേയും അതിര്‍ത്തിക്കുള്ളില്‍ പച്ച വിരിച്ച നെല്‍പ്പാടങ്ങളുടേയും കൊച്ചരുവികളുടേയും മലനിരകളുടേയും സാന്നിധ്യത്തില്‍ കുത്താമ്പുള്ളിയുടെ ഗ്രാമീണ സൗന്ദര്യം തുടിച്ചു നില്‍ക്കുന്നു.  കുത്താമ്പുള്ളി കൈത്തറിക്ക് ബാലരാമപുരത്തിന്റേയോ ചേന്ദമംഗലത്തിന്റേയോ പ്രശസ്തി ഇപ്പോഴുമില്ല. ആരാണിവരില്‍ കേമനെന്ന് അണിയുന്നവര്‍ തീരുമാനിക്കട്ടെ. പക...

അവസാനിക്കാത്ത നിഗൂഢമൗനം അഗത ക്രിസ്റ്റി

Image
  ബിഎസ് ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ പുസ്തകങ്ങളുടെ രചയിതാവ് എന്ന ഗിന്നസ് റെക്കാര്‍ഡിനുടമയായിരുന്നു അഗതാ ക്രിസ്റ്റി. ക്യൂന്‍ ഓഫ് ക്രൈം എന്നായിരുന്നു സാഹിത്യമേഖലയില്‍ അവര്‍ അറിയപ്പെട്ടിരുന്നത്. ദ മിസ്റ്റീരിയസ് അഫയര്‍ എന്ന അവരുടെ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചിട്ട് നൂറു വര്‍ഷം പിന്നിടുന്നു. എഴുത്തുകാരിയുടെ അപ്പോഴത്തെ പ്രായം 30 വയസ്. നിഗൂഢത നിറഞ്ഞ കുറ്റാന്വേഷണ കഥകള്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വായനക്കാരുടെ ഹരമായിരുന്നു. നിരവധി എഴുത്തുകാര്‍ ഈ മേഖലയില്‍ വിലസി നടന്നെങ്കിലും ഒരു വനിത, അവരെയെല്ലാം നിഷ്പ്രഭരാക്കി. എഴുത്തുകാരിയാകാന്‍ ആഗ്രഹിക്കാതിരുന്ന അഗത സഹോദരിയുടെ വെല്ലുവിളി സ്വീകരിച്ച് കുറിച്ചതായിരുന്നു ദ മിസ്റ്റീരിയസ് അഫയര്‍. അമേരിക്കയിലും ഇംഗ്ലണ്ടിലും നോവല്‍ ഹിറ്റായതോടെ അവര്‍ക്ക് എഴുതാതിരിക്കാന്‍ കഴിയാതായി. പ്രശസ്തിയുടെ ഉച്ചകോടിയില്‍ നില്‍ക്കുമ്പോഴാണ് നിഗൂഢത ശേഷിപ്പിച്ചുകൊണ്ട് അവര്‍ അപ്രത്യക്ഷയായത്. ഭര്‍ത്താവ് കേണല്‍ ആര്‍ച്ചിബാള്‍ഡ് ക്രിസ്റ്റിയോടും മകളോടുമൊപ്പം ഇംഗ്ലണ്ടില്‍ താമസിക്കുകയായിരുന്ന അഗതാ ക്രിസ്റ്റി 1926 ഡിസംബര്‍ നാലിന് വൈകുന്നേരം മകള്‍ക്ക് ഒരു ചുംബനം സമ്മാനിച്ച്...

നൈഫ് ഇന്‍ ദ വാട്ടര്‍

Image
 നൈഫ് ഇന്‍ ദ വാട്ടര്‍ ബിജോ സില്‍വേരി സുഹൃത്തുക്കളെ ഒരു സിനിമയെക്കുറിച്ച് എഴുതാമെന്നു വിചാരിക്കുന്നു. ബോറടിക്കുമ്പോള്‍ എപ്പോള്‍ വേണമെങ്കിലും നിര്‍ത്താം-നിങ്ങള്‍ക്ക്. ഞാനിതെന്തായാലും എഴുതി തീര്‍ക്കും. ജോലിക്കിടില്‍ തന്നെയുള്ള തിരക്കിട്ട എഴുത്താണെന്നത് പരിഗണിക്കുമല്ലോ. ഞാനാദ്യമായി കണ്ട ഒരു ക്ലാസിക് സിനിമയെക്കുറിച്ചാണ് പറയുന്നത്. പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ എന്റെ സുഹൃത്തും കോളജില്‍ സീനിയറുമായ സുനില്‍ സരയുവാണ് (ഇപ്പോഴദ്ദേഹം സിനിമാ സംവിധായകനാണ്) എന്നെ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റില്‍ ചേര്‍ത്തത്. ഞങ്ങള്‍ രണ്ടു പേരും ചേര്‍ന്ന് മാസത്തിലെ ഒരു ശനിയാഴ്ച സിനിമ കാണാന്‍ പോകുന്നത് അങ്ങനെ പതിവായി. ഫിലിം സൊസൈറ്റിയില്‍ ഞാനാദ്യം കണ്ട സിനിമയാണ് നൈഫ് ഇന്‍ ദ വാട്ടര്‍.  റൊമാന്‍ പൊളാന്‍സ്‌കി എന്ന ലോകപ്രശസ്തനായ സംവിധായകന്റെ ആദ്യത്തെ സിനിമയായിരുന്നു അത്. അങ്ങനെ ഒരു സംവിധായകനുണ്ടെന്നു പോലും അന്നെനിക്ക് അറിയില്ലായിരുന്നു.  ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് നൈഫ് ഇന്‍ ദ വാട്ടര്‍. പ്രത്യേകത-മൂന്നു പേര്‍ മാത്രമാണ് ആ സിനിമയില്‍ അഭിനയിച്ചിട്ടുള്ളത്. വെക്കേഷനു പോകുന്ന ദമ്പതികള്‍, അവരുടെ കാറിന് കൈകാണിച്ച...

മീശ എന്നെ ഓര്‍മിപ്പിക്കുന്നത്

Image
 മീശ എന്നെ ഓര്‍മിപ്പിക്കുന്നത് മീശ നോവല്‍ കയ്യില്‍ പിടിച്ചാണ് ഞാന്‍ മമ്മിയ്ക്കു കൂട്ടിരിക്കാന്‍ ആശുപത്രിയിലെത്തിയത്. എന്റെ അടുത്ത സുഹൃത്തും സഹജീവനക്കാരനുമായിരുന്ന എസ്. ഹരീഷാണ് മീശ എഴുതിയത്. മാതൃഭൂമിയില്‍ മീശ പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോള്‍ വിവാദം മൂലം ഇടയ്ക്കു വച്ച് നിര്‍ത്തിവക്കേണ്ടി വന്നിരുന്നു.  പുസ്തകം എന്താണെന്ന് മമ്മി എന്നോട് ആംഗ്യത്തില്‍ ചോദിച്ചു. മീശ ഞാന്‍ കാണിച്ചുകൊടുത്തു. ആശുപത്രിയില്‍ നിന്ന് വീട്ടില്‍വന്നിട്ട് വായിക്കാമെന്നും പറഞ്ഞു. എന്നെ വായനയുടെ ലോകത്തേക്ക് ആനയിച്ചതില്‍ മുഖ്യപങ്കുകാരി മമ്മിയായിരുന്നു. എം.ടിയെയും ഉറൂബിനെയും മുകുന്ദനെയും തകഴിയെയും മറ്റനേകം എഴുത്തുകാരെയും എനിക്ക് പരിചിതരാക്കിയത് മറ്റാരുമല്ല. ചെറുപ്പത്തില്‍ ഞങ്ങള്‍ മക്കളുടെയെല്ലാം അധ്യാപികയായിരുന്നു മമ്മി. അതുപോലെ ഒരു ടീച്ചറും എനിക്ക് പാഠങ്ങള്‍ പറഞ്ഞു തന്നിട്ടില്ല. മനംമടുക്കുന്ന ഉപദേശങ്ങളോ ചൂരല്‍കഷായമോ ഇല്ല.  കുറച്ചുകാലം മുമ്പ് എംടിയുടെ നാലുകെട്ട് വായിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ സംഘടിപ്പിച്ചുകൊടുത്തിരുന്നു. മീശ ഞാന്‍ വായിച്ചു കഴിയുന്നതിനു മുമ്പേ മമ്മി യാത്രയായി. 2018 ആഗസ്റ്റ് 13നായി...

സ്‌കോളര്‍ഷിപ്പ്

Image
വിദ്യാഭ്യാസം കേരളത്തില്‍ ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് ലഭ്യമാകുന്ന സ്‌കോളര്‍ഷിപ്പു കള്‍ www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം.    1. സി.എച്ച്. മുഹമ്മദ്‌കോയ സ്‌കോളര്‍ഷിപ്പ്.  മുസ്ലീം, ലത്തീന്‍, പരിവര്‍ത്തിത ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്.  അപേക്ഷകര്‍ പെണ്‍കുട്ടികള്‍ ആയിരിക്കണം. സര്‍ക്കാര്‍/ എയ്ഡഡ് കോളജുകളില്‍ ഒന്നാം വര്‍ഷ ബിരുദത്തിനു പഠിക്കുന്നവരോ, മറ്റ് ഉയര്‍ന്ന കേഴ്‌സുകളില്‍ പഠിക്കുന്നവരോ ആയിരിക്കണം. സെല്‍ഫ് ഫിനാന്‍സിങ്ങ് സ്ഥാപനങ്ങളില്‍ മെറിറ്റ് അഡ്മിഷന്‍ ലഭിച്ചിരിക്കുന്നവര്‍ക്കും അര്‍ഹതയുണ്ട്. യോഗ്യതാ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് ലഭിച്ചിരിക്കണം. കുടുംബ വാര്‍ഷികവരുമാനം 4.5 ലക്ഷത്തില്‍ താഴെ  ആയരിക്കണം. അണ്ടര്‍ ഗ്രാജുവേറ്റ് കോഴ്‌സുകള്‍ക്ക് പ്രതിവര്‍ഷം 4000/- രൂപ (3000 വിദ്യര്‍ത്ഥികള്‍ക്ക്),  പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകള്‍ക്ക് പ്രതിവര്‍ഷം 5,000/- രൂപ (1000 വിദ്യാര്‍ത്ഥികള്‍ക്ക്), പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് 6,000/- രൂപ (1000 വിദ്യാര്‍ത്ഥികള്‍ക്ക്), ഹോസ്റ്റല്‍ സ്റ്റൈപ്പെന്റ് -അംഗീ...