സ്‌കോളര്‍ഷിപ്പ്
വിദ്യാഭ്യാസം
കേരളത്തില്‍ ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് ലഭ്യമാകുന്ന സ്‌കോളര്‍ഷിപ്പുകള്‍
www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം.
1. സി.എച്ച്. മുഹമ്മദ്‌കോയ സ്‌കോളര്‍ഷിപ്പ്.
മുസ്ലീം, ലത്തീന്‍, പരിവര്‍ത്തിത ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്. അപേക്ഷകര്‍ പെണ്‍കുട്ടികള്‍ ആയിരിക്കണം. സര്‍ക്കാര്‍/ എയ്ഡഡ് കോളജുകളില്‍ ഒന്നാം വര്‍ഷ ബിരുദത്തിനു പഠിക്കുന്നവരോ, മറ്റ് ഉയര്‍ന്ന കേഴ്‌സുകളില്‍ പഠിക്കുന്നവരോ ആയിരിക്കണം. സെല്‍ഫ് ഫിനാന്‍സിങ്ങ് സ്ഥാപനങ്ങളില്‍ മെറിറ്റ് അഡ്മിഷന്‍ ലഭിച്ചിരിക്കുന്നവര്‍ക്കും അര്‍ഹതയുണ്ട്. യോഗ്യതാ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് ലഭിച്ചിരിക്കണം. കുടുംബ വാര്‍ഷികവരുമാനം 4.5 ലക്ഷത്തില്‍ താഴെ ആയരിക്കണം. അണ്ടര്‍ ഗ്രാജുവേറ്റ് കോഴ്‌സുകള്‍ക്ക് പ്രതിവര്‍ഷം 4000/- രൂപ (3000 വിദ്യര്‍ത്ഥികള്‍ക്ക്), പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകള്‍ക്ക് പ്രതിവര്‍ഷം 5,000/- രൂപ (1000 വിദ്യാര്‍ത്ഥികള്‍ക്ക്), പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് 6,000/- രൂപ (1000 വിദ്യാര്‍ത്ഥികള്‍ക്ക്), ഹോസ്റ്റല്‍ സ്റ്റൈപ്പെന്റ് -അംഗീകൃത ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്ക്- പ്രതിവര്‍ഷം 12,000/- രൂപ (1000 വിദ്യാര്‍ത്ഥികള്‍ക്ക്) എന്നിങ്ങനെയാണ് അര്‍ഹമായ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകുന്നത്. ഹോസ്റ്റല്‍ സ്റ്റൈപ്പന്റ് ലഭിക്കുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ് തുക ലഭിക്കില്ല.
2.മദര്‍തെരേസ സ്‌കോളര്‍ഷിപ്പ്
നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് /പാരാമെഡിക്കല്‍ ഡിപ്‌ളോമാ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത് ലഭ്യമാകുന്നത്. സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിയ്ക്കുന്ന കുട്ടികള്‍ ആയിരിക്കണം. 50% സ്‌കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്ക് ലഭിക്കും; പെണ്‍കുട്ടികളുടെ അഭാവത്തില്‍ ആണ്‍കുട്ടികള്‍ക്ക് ലഭിക്കും. 15,000/- രൂപയാണ് പ്രതിവര്‍ഷം ലഭിക്കുക. യോഗ്യതാപരീക്ഷയില്‍ 45 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. സെല്‍ഫ് ഫിനാന്‍സിംഗ് കോളജുകളില്‍ മെറിറ്റ് സീറ്റില്‍ അഡ്മിഷന്‍ ലഭിച്ചിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ട എല്ലാവര്‍ക്കും അപേക്ഷിക്കാം. ബിപിഎല്‍ വിഭാഗത്തിനാണ് മുന്‍ഗണന. ബിപിഎല്‍ അപേക്ഷകര്‍ കുറവുള്ള സമയം നോണ്‍ക്രീമിലെയര്‍ വിഭാഗത്തില്‍ ഉള്ളവരെയും പരിഗണിക്കും. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃതബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. മൈനോറിറ്റി വെല്‍ഫയര്‍ കേരളയുടെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.
3. എപിജെ അബ്ദുള്‍കലാം സ്‌കോളര്‍ഷിപ്പ്.
സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ അംഗീകൃത സ്വായാശ്രയ പോളി ടെക്‌നിക്കുകളില്‍ 3 വര്‍ഷ ഡിപ്‌ളോമ കോഴ്‌സുകളില്‍, കേരളത്തില്‍ പഠിക്കുന്ന ബിപിഎല്‍ കാറ്റഗറിയില്‍ ഉള്ളവര്‍ക്കാണ് മുന്‍ഗണന. പ്രതിവര്‍ഷം 6,000/- രൂപ ലഭിക്കും. 30% പരിഗണന പെണ്‍കുട്ടികള്‍ക്ക്. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃതബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. മൈനോറിറ്റി ഫെല്‍ഫയര്‍ കേരളയുടെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.
4. പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ്
ന്യൂനപക്ഷ വിദ്യാര്‍ത്ഥികളില്‍ ബിരുദം, ബിരുദാനന്തര ബിരുദ തലങ്ങളില്‍ പഠിച്ച് ഉന്നത വിജയം നേടിയവര്‍ക്കാണ് ഈ സ്‌കോളര്‍ഷിപ്പ.് ബിപിഎല്‍ കാറ്റഗറിയില്‍ ഉള്ളവര്‍ ആയിരിക്കണം. ബിപിഎല്‍ അപേക്ഷകരുടെ അഭാവത്തില്‍ 8 ലക്ഷത്തില്‍ താഴെ വരുമാനമുള്ളവരെയും പരിഗണിക്കും. അധ്യയനവര്‍ഷത്തില്‍ ബിരുദതലത്തില്‍ 80% മാര്‍ക്കോ ബിരുദാനന്തര തലത്തില്‍ 75% മാര്‍ക്കോ നേടിയവര്‍ക്ക് 15000 രൂപയാണ് സ്‌കോളര്‍ഷിപ്പ്. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃതബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. മൈനോറിറ്റി ഫെല്‍ഫയര്‍ കേരളയുടെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.
5. ഐ.ടി.സി. ഫീ റീ ഇംപേഴസ്‌മെന്റ്
സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഐടിഐ കളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് അപേക്ഷിക്കാം. കേരളത്തില്‍ പഠിക്കുന്ന ക്രിസ്ത്യന്‍, മറ്റ് ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹതയുണ്ട്. 10% പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. ബിപിഎല്‍ വിഭാഗത്തിലെ അപേക്ഷകരുടെ അഭാവത്തില്‍ എട്ട് ലക്ഷത്തില്‍ താഴെ വരുമാനമുള്ള ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തെ കോഴ്‌സിന് 10,000/- രൂപയും രണ്ട് വര്‍ഷത്തെ കോഴ്‌സിന് 20,000/- രൂപയുമാണ് ഫീ റീ ഇംപേഴ്‌സ്‌മെന്റായി ലഭിയ്ക്കുന്നത്. .
6. സിവില്‍ സര്‍വ്വീസ് ട്രെയിനിംഗ് സ്‌കോളര്‍ഷിപ്പ്
അഖിലേന്ത്യാ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ന്യൂനപക്ഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കോഴ്‌സ്ഫീസും ഹോസ്റ്റല്‍ ഫീസും റീ ഇംപേഴ്‌സ്‌മെന്റ് ലഭിക്കുന്നതാണ് സ്‌കോളര്‍ഷിപ്പ്. 20,000/- രൂപയാണ് സ്‌കോളര്‍ഷിപ്പ്. 10,000/- രൂപ ഹോസ്റ്റല്‍ ഫീ ഇനത്തില്‍ ലഭിയ്ക്കും. കേരള സിവില്‍ സര്‍വ്വീസ് അക്കാഡമി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ റിസര്‍ച്ച് - പൊന്നാനി, യൂണിവേഴ്‌സിറ്റികള്‍ നടത്തുന്ന പരിശീലന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശീലനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. വാര്‍ഷിക വരുമാനം 8 ലക്ഷത്തില്‍ താഴെ ആയിരിക്കണം. ബിപിഎല്‍- പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. 80% സ്‌കോളര്‍ഷിപ്പ് മുസ്ലീം സമുദായാംഗങ്ങള്‍ക്കായി മാറ്റി വച്ചിരിക്കുന്നു.
7. സി.എ., ഐ.സി.ഡബ്ല്യുഎ., സി.എം.എ/ സി. എസ് സ്‌കോളര്‍ഷിപ്പ്.
ചാര്‍ട്ടേര്‍ഡ് അക്കൗണ്ട്‌സ്, കോസ്റ്റ് ആന്‍ഡ് വര്‍ക്ക് അക്കൗണ്ട്‌സ് (കോസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ് അക്കൗണ്ട്‌സ്, കമ്പനി സെക്രട്ടറിഷിപ്പ് എന്നീ കോഴ്‌സുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. 15,000/ രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. ബിപിഎല്‍ വിഭാഗത്തില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. അവസാനവര്‍ഷ പരീക്ഷയെഴുതിയവരാണ് അപേക്ഷിക്കേണ്ടത്. വാര്‍ഷിക വരുമാനം 8 ലക്ഷത്തില്‍ താഴെ ആയിരിക്കണം. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ റേഷന്‍ കാര്‍ഡ് ഹാജരാക്കിയിട്ടുണ്ടാകണം. ബി.കോം, ബന്ധപ്പെട്ട ഡിഗ്രിവിഷയങ്ങള്‍ക്ക് ചുരുങ്ങിയത് 60% മാര്‍ക്ക് ലഭിച്ചിട്ടുണ്ടാകണം - മെറിറ്റിന്റെയും മാര്‍ക്കിന്റെയും അടിസ്ഥാനത്തില്‍ ആയിരിക്കും തെരഞ്ഞെടുപ്പ്. 30 % സ്‌കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്കാണ്. മുന്‍വര്‍ഷങ്ങളില്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃതബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം.
എല്ലാ കോഴ്‌സുകളുടെയും വിവരങ്ങള്‍ ലഭിക്കുന്ന ലിങ്ക് -
http://dcescholarship.kerala.gov.in/dmw/dmw_ma/dmw_ind.php#dialog
ദേശീയതലത്തില്‍ പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടിയില്‍ ഉള്‍പ്പെട്ട ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍.
വിവരങ്ങള്‍ http://minorityaffairs.gov.in/
1. പ്രീ മെട്രിക്ക് സ്‌കോളര്‍ഷിപ്പ്
1 മുതല്‍ 10 വരെ ക്‌ളാസില്‍ പഠിക്കുന്ന ന്യൂനപക്ഷ കുട്ടികള്‍ക്കാണ് ഈ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്. സര്‍ക്കാര്‍/സ്വകാര്യ സ്‌കൂളുകളില്‍ പഠിക്കുന്ന 1 ലക്ഷത്തില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. തുടര്‍ന്ന് ലഭിക്കണമെങ്കില്‍, 50% ശതമാനത്തില്‍ കുറയാതെ മുന്‍ അധ്യയനവര്‍ഷം മാര്‍ക്ക് വാങ്ങിയിരിക്കണം. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നിയമം 1992 ലെ വകുപ്പ 2 സി യില്‍ പറയുന്ന മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാര്‍സി എന്നീ മതവിഭാഗങ്ങളില്‍ ഉള്ളവരെയാണ് മതന്യൂനപക്ഷങ്ങളായി പരിഗണിക്കുന്നത്. 30% സ്‌കോളര്‍ഷിപ്പുകള്‍ ഓരോ വിഭാഗത്തിലെയും പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു; പെണ്‍കുട്ടികളുടെ അഭാവത്തില്‍ ആണ്‍കുട്ടികള്‍ക്ക് ലഭിക്കും. ഏതെങ്കിലും ഒരു പ്രത്യേക ന്യൂപക്ഷ വിഭാഗത്തിനുള്ള കോട്ട ഏതെങ്കിലും സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആവശ്യമായി വന്നില്ലെങ്കില്‍ അതേ മതന്യൂപക്ഷവിഭാഗത്തില്‍ പെടുന്ന മറ്റ് സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ നല്‍കും. വീണ്ടും ഉപയോഗിക്കാതെവരുന്ന തുക മെറിറ്റ് അടിസ്ഥാനത്തില്‍ എല്ലാ മതന്യൂനപക്ഷവിഭാഗങ്ങള്‍ക്കുമായി നല്‍കും.
മെയിന്റനന്‍സ് ഫീ
ക്ലാസ് 1 മുതല്‍ 4 വരെ - 100 രൂപ പ്രതിമാസം (ഹോസ്റ്റലില്‍ താമസിക്കാത്തവര്‍ക്ക്)
ക്ലാസ് 6 മുതല്‍ 10 വരെ - 100 രൂപ പ്രതിമാസം (ഹോസ്റ്റലില്‍ താമസിക്കാത്തവര്‍ക്ക്)
ക്ലാസ് 6 മുതല്‍ 10 വരെ - 600 രൂപ പ്രതിമാസം (ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്ക്)
അഡ്മിഷന്‍ ഫീ
ക്ലാസ് 6 മുതല്‍ 10 വരെ - 500 രൂപ പ്രതിമാസം
ട്യൂഷന്‍ ഫീ
ക്ലാസ് 6 മുതല്‍ 10 വരെ - 350 രൂപ പ്രതിമാസം
2. പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്
ഹയര്‍ സെക്കന്‍ഡറി/വിഎച്ച്എസ്‌സി, ഡിഗ്രി, പോസ്റ്റ് ഗ്രാജുവേഷന്‍, പ്രഫഷണല്‍ കോഴ്‌സുകള്‍, എംഫില്‍, പിഎച്ഡി എന്നീ കോഴ്‌സുകളില്‍ പഠിക്കുന്ന മതന്യൂനപക്ഷങ്ങള്‍ക്കാണ് ഈ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്. 50% ശതമാനത്തില്‍ കുറയാതെ മുന്‍വര്‍ഷങ്ങളില്‍ മാര്‍ക്ക് ലഭിക്കുന്നവര്‍ക്കാണ് അര്‍ഹതയുള്ളത്. മാതാപിതാക്കളുടെ വാര്‍ഷിക വരുമാനം 2 ലക്ഷം രൂപയില്‍ കവിയരുത്. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നിയമം 1992 ലെ വകുപ്പ 2 സി യില്‍ പറയുന്ന മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാര്‍സി എന്നീ മതവിഭാഗങ്ങളില്‍ ഉള്ളവരെയാണ് മതന്യൂനപക്ഷങ്ങളായി പരിഗണിക്കുന്നത്. 30% സ്‌കോളര്‍ഷിപ്പുകള്‍ ഓരോ വിഭാഗത്തിലെയും പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു; പെണ്‍കുട്ടികളുടെ അഭാവത്തില്‍ ആണ്‍കുട്ടികള്‍ക്ക് ലഭിക്കും. ഏതെങ്കിലും ഒരു പ്രത്യേക ന്യൂപക്ഷ വിഭാഗത്തിനുള്ള കോട്ട ഏതെങ്കിലും സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആവശ്യമായി വന്നില്ലെങ്കില്‍ അതേ മതന്യൂപക്ഷവിഭാഗത്തില്‍ പെടുന്ന മറ്റ് സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ നല്‍കും. വീണ്ടും ഉപയോഗിക്കാതെവരുന്ന തുക മെറിറ്റ് അടിസ്ഥാനത്തില്‍ എല്ലാ മതന്യൂനപക്ഷവിഭാഗങ്ങള്‍ക്കുമായി നല്‍കും. ഒരു സമയം ഒരു സ്‌കോളര്‍ഷിപ്പിനു മാത്രമേ അര്‍ഹതയുണ്ടാകുയുള്ളൂ.
അഡ്മിഷന്‍, ട്യൂഷന്‍ ഫീ
ഹയര്‍സെക്കന്‍ഡറി കോഴ്‌സ് - 7000 പ്രതിവര്‍ഷം
ഒരുവര്‍ഷത്തിലധികം ദൈര്‍ഘ്യമുള്ള വൊക്കേഷണല്‍, ടെക്‌നിക്കല്‍ - 10000 പ്രതിവര്‍ഷം
ഡിഗ്രി, പി ജി കോഴ്‌സുകള്‍ - 3000 പ്രതിവര്‍ഷം
മെയിന്റനന്‍സ് ഫീ
ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ - 380 പ്രതിമാസം (ഹോസ്റ്റല്‍), 230 പ്രതിമാസം
ടെക്‌നിക്കല്‍ അല്ലാത്തകോഴ്‌സുകള്‍, പ്രഫഷണല്‍ ഡിഗ്രി, പിജി - 570 പ്രതിമാസം (ഹോസ്റ്റല്‍), 300 പ്രതിമാസം
എംഫില്‍, പിഎച്ചഡി - 1200 പ്രതിമാസം (ഹോസ്റ്റല്‍), 550 പ്രതിമാസം
3. മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ്
ടെക്‌നിക്കല്‍, പ്രഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠനത്തില്‍ മിടുക്കരായ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മതന്യൂനപക്ഷവിദ്യാര്‍ത്ഥികള്‍ക്കാണ് ഈ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്. 50% ശതമാനത്തില്‍ കുറയാതെ മുന്‍വര്‍ഷങ്ങളില്‍ മാര്‍ക്ക് ലഭിക്കുന്നവര്‍ക്കാണ് അര്‍ഹതയുള്ളത്. മാതാപിതാക്കളുടെ വാര്‍ഷിക വരുമാനം 2.50 ലക്ഷം രൂപയില്‍ കവിയരുത.് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നിയമം 1992 ലെ വകുപ്പ 2 സി യില്‍ പറയുന്ന മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാര്‍സി എന്നീ മതവിഭാഗങ്ങളില്‍ ഉള്ളവരെയാണ് മതന്യൂനപക്ഷങ്ങളായി പരിഗണിക്കുന്നത്. 30% സ്‌കോളര്‍ഷിപ്പുകള്‍ ഓരോ വിഭാഗത്തിലെയും പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു.
സ്‌കോളര്‍ഷിപ്പ് തുക - 20000 രൂപ പ്രതിവര്‍ഷം.
മെയിന്റനന്‍സ് തുക - 1000 രൂപ പ്രതിമാസം ഹോസ്റ്റല്‍, മറ്റുള്ളവര്‍ക്ക് 500 രൂപ പ്രതിമാസം
85 സ്ഥാപനങ്ങളുടെ പട്ടികയില്‍ (കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍) ഉള്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മുഴുവന്‍ കോഴ്‌സ് ഫീയും തിരികെ ലഭിക്കും. ഒരു അധ്യയന വര്‍ഷം 10 മാസമായാണ് കണക്കാക്കുന്നത്.
( സംസ്ഥാന ന്യൂനപക്ഷക്ഷേമ മന്ത്രാലയം ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങളാണ് ഇവിടെ ആധാരമാക്കിയിരിക്കുന്നത്. വെബ്‌സൈറ്റ് വിലാസങ്ങളില്‍ ഫോണ്ട് പ്രശ്‌നത്തിന് സാധ്യതയുണ്ട്. അവിടെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഉപയോഗിക്കണം)

Comments
Post a Comment