അവസാനിക്കാത്ത നിഗൂഢമൗനം അഗത ക്രിസ്റ്റി
ബിഎസ് ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ പുസ്തകങ്ങളുടെ രചയിതാവ് എന്ന ഗിന്നസ് റെക്കാര്ഡിനുടമയായിരുന്നു അഗതാ ക്രിസ്റ്റി. ക്യൂന്‍ ഓഫ് ക്രൈം എന്നായിരുന്നു സാഹിത്യമേഖലയില്‍ അവര്‍ അറിയപ്പെട്ടിരുന്നത്. ദ മിസ്റ്റീരിയസ് അഫയര്‍ എന്ന അവരുടെ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചിട്ട് നൂറു വര്‍ഷം പിന്നിടുന്നു. എഴുത്തുകാരിയുടെ അപ്പോഴത്തെ പ്രായം 30 വയസ്. നിഗൂഢത നിറഞ്ഞ കുറ്റാന്വേഷണ കഥകള്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വായനക്കാരുടെ ഹരമായിരുന്നു. നിരവധി എഴുത്തുകാര്‍ ഈ മേഖലയില്‍ വിലസി നടന്നെങ്കിലും ഒരു വനിത, അവരെയെല്ലാം നിഷ്പ്രഭരാക്കി. എഴുത്തുകാരിയാകാന്‍ ആഗ്രഹിക്കാതിരുന്ന അഗത സഹോദരിയുടെ വെല്ലുവിളി സ്വീകരിച്ച് കുറിച്ചതായിരുന്നു ദ മിസ്റ്റീരിയസ് അഫയര്‍. അമേരിക്കയിലും ഇംഗ്ലണ്ടിലും നോവല്‍ ഹിറ്റായതോടെ അവര്‍ക്ക് എഴുതാതിരിക്കാന്‍ കഴിയാതായി. പ്രശസ്തിയുടെ ഉച്ചകോടിയില്‍ നില്‍ക്കുമ്പോഴാണ് നിഗൂഢത ശേഷിപ്പിച്ചുകൊണ്ട് അവര്‍ അപ്രത്യക്ഷയായത്. ഭര്‍ത്താവ് കേണല്‍ ആര്‍ച്ചിബാള്‍ഡ് ക്രിസ്റ്റിയോടും മകളോടുമൊപ്പം ഇംഗ്ലണ്ടില്‍ താമസിക്കുകയായിരുന്ന അഗതാ ക്രിസ്റ്റി 1926 ഡിസംബര്‍ നാലിന് വൈകുന്നേരം മകള്‍ക്ക് ഒരു ചുംബനം സമ്മാനിച്ച്...